International
വാഷിംഗ്ടൺ: യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം. മിഷിഗനിൽ ഡിട്രോയ്റ്റ് നഗരത്തിന് സമീപത്തെ ടെംപിൾ ഓഫ് ഇസ്രയേൽ സിനഗോഗിലാണ് ആക്രമണമുണ്ടായത്. കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയ അക്രമിയെ സുരക്ഷ ഉദ്യോഗസ്ഥർ വെടിവച്ചുവീഴ്ത്തി.
വ്യാഴാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ആക്രമണത്തിൽ ആർക്കും ഗുരുതര പരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. 12,000 അംഗങ്ങളുള്ള സിനഗോഗിന് നേരെയാണ് ആക്രമണം നടന്നത്. ജൂതസമൂഹത്തെ ലക്ഷ്യം വച്ചുള്ള ആസൂത്രിത ആക്രമണമാണ് നടന്നതെന്ന് എഫ്ബിഐ വ്യക്തമാക്കി.
സിനഗോഗിലെ പ്രൈമറി സ്കൂളിൽ 140 ഓളം കുട്ടികൾ ക്ലാസിലുള്ള സമയത്തായിരുന്നു ആക്രമണം. സുരക്ഷ ഉദ്യോഗസ്ഥർ വെടിവച്ച് കൊലപ്പെടുത്തിയ അക്രമി ലെബനൻ വംശജനെന്നാണ് പ്രാഥമിക സൂചന. വാഹനത്തിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്.
അക്രമിയുടെ വാഹനത്തിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ കുടുംബാംഗങ്ങളിൽ ചിലർ ബെയ്റൂട്ടിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നതായാണ് പുറത്ത് വരുന്ന വിവരം.
International
ജറുസലേം: ഇസ്രയേലിൽ കനത്ത പ്രഹരവുമായി ഇറാൻ. പരമോന്നത നേതാവ് ആയത്തൊള്ള ഖമനയ്യെ കൊലപ്പെടുത്തിയതിലുള്ള പ്രത്യാക്രമണത്തിൽ ഇസ്രയേലിൽ കനത്ത നാശനഷ്ടങ്ങളുണ്ടായി. ഞായറാഴ്ച രാത്രി നടത്തിയ ആക്രമണത്തിലാണ് ഇസ്രയേലിൽ കനത്ത നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇറാന്റെ ബാലിസ്റ്റിക് ആക്രമണത്തിൽ ജറുസലേമിൽ സിനഗോഗ് തകർന്നു. സംഭവത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പടിഞ്ഞാറൻ ജറുസലേമിലെ ജനവാസ കേന്ദ്രത്തിലാണ് ആക്രമണം നടന്നത്.
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ നേരിട്ട് പതിച്ചതാണ് കനത്ത നാശനഷ്ടങ്ങൾക്ക് കാരണമായത്. ശനിയാഴ്ച ആരംഭിച്ച സംഘർഷത്തിൽ ഇസ്രയേലിലുണ്ടായ ഏറ്റവും വലിയ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജറുസലേമിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ജനവാസ മേഖലയിലാണ് ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പതിച്ചത്. ആക്രമണത്തിൽ പാർപ്പിട സമുച്ചയത്തിന്റെ ഒരു ഭാഗം പൂർണമായും തകരുകയും
സമീപത്തെ സിനഗോഗിനും ബോംബ് ഷെൽട്ടറിനും നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തു.
ആക്രമണത്തിൽ പരിക്കേറ്റ 40ഓളം പേരിൽ നാല് വയസുള്ള കുട്ടി ഉൾപ്പെടെ നാല് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയ്യെ കൊലപ്പെടുത്തിയതിലുള്ള പ്രിതകാരമായി നടത്തുന്ന "ഓപറേഷൻ ട്രൂ പ്രോമിസ്' എന്ന സൈനിക നീക്കത്തിന്റെ ഭാഗമായാണ് ആക്രമണം.
NRI
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പി സംസ്ഥാനത്തെ ഏറ്റവും വലിയ സിനഗോഗായ ബെത്ത് ഇസ്രായേൽ കോൺഗ്രിഗേഷൻ തീയിട്ടു നശിപ്പിച്ച സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ജാക്സൺ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ചരിത്രപ്രസിദ്ധമായ ആരാധനാലയത്തിന് നേരെ ശനിയാഴ്ച പുലർച്ചെ മൂന്നോടെയാണ് ആക്രമണമുണ്ടായത്. സിനഗോഗിന്റെ ലൈബ്രറിയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസും തീപിടിത്തത്തിൽ പൂർണമായും നശിച്ചു.
ലൈബ്രറിയിലുണ്ടായിരുന്ന രണ്ട് വിശുദ്ധ തോറ ഗ്രന്ഥങ്ങൾ കത്തിയമർന്നു. എഫ്ബിഐ, ജോയിന്റ് ടെററിസം ടാസ്ക് ഫോഴ്സ് എന്നിവയുടെ സഹകരണത്തോടെയാണ് അന്വേഷണം നടക്കുന്നത്.
ഇതൊരു ബോധപൂർവമായ തീവയ്പ്പാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. മിസിസിപ്പിയിലെ ഏറ്റവും പഴയ ജൂത ആരാധനാലയങ്ങളിൽ ഒന്നാണിത്. 1967-ൽ സിവിൽ റൈറ്റ്സ് പ്രസ്ഥാനങ്ങളിലെ പങ്കാളിത്തത്തെത്തുടർന്ന് കു ക്ലക്സ് ക്ലാൻ ഇവിടെ ബോംബാക്രമണം നടത്തിയിട്ടുണ്ട്.
മതവിദ്വേഷവും വംശീയതയും നഗരത്തിന് നേരെയുള്ള ആക്രമണമായി കണക്കാക്കും എന്ന് ജാക്സൺ മേയർ ജോൺ ഹോൺ പ്രസ്താവിച്ചു. തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ആരാധനാലയം പുനർനിർമിക്കുമെന്നും താത്കാലികമായി സമീപത്തെ പള്ളികളുടെ സഹായത്തോടെ പ്രാർഥനകൾ തുടരുമെന്നും സിനഗോഗ് അധികൃതർ അറിയിച്ചു.
International
ലണ്ടൻ: മാഞ്ചസ്റ്റർ സിനഗോഗിൽ രണ്ടു പേർക്ക് വെടിയേറ്റത് ആക്രമിയെ നേരിടുന്പോഴെന്ന് പോലീസ്. സിനഗോഗിലെ കത്തിയാക്രമണത്തിനിടെ അക്രമിയെ നേരിടുന്പോൾ പോലീസ് നടത്തിയ വെടിവയ്പിൽ അബദ്ധത്തിൽ രണ്ട് പേർക്കുകൂടി വെടിയേറ്റതായ് പോലീസ് വ്യക്തമാക്കി.
അക്രമി സിനഗോഗിൽ പ്രവേശിക്കുന്നതു തടയാൻ വാതിലിനു പിന്നിൽനിന്നു ശ്രമിക്കുന്നതിനിടെയാണ് ഇരുവർക്കും വെടിയേറ്റതെന്നും കൊല്ലപ്പെട്ട രണ്ടു പേരിലൊരാൾക്കും പരുക്കേറ്റവരിലൊരാൾക്കുമാണ് വെടിയേറ്റതെന്നും പോലീസ് അറിയിച്ചു.
പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട ബ്രിട്ടിഷ് പൗരത്വമുള്ള സിറിയൻ വംശജൻ ജിഹാദൽ ഷമി(35)യാണ് സിനഗോഗിൽ കടന്നുകയറി ആളുകളെ കത്തികൊണ്ട് ആക്രമിച്ചത്. ആക്രമണം നടന്ന സിനഗോഗ് പ്രധാനമന്ത്രി കിയ സ്റ്റാമർ സന്ദർശിച്ചു. ജൂത ആരാധനാലയങ്ങളായ സിനഗോഗുകൾക്ക് സുരക്ഷ വർധിപ്പിക്കാൻ ബ്രിട്ടിഷ് സർക്കാർ തീരുമാനിച്ചു.